Type Here to Get Search Results !

Bottom Ad

കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല; ഡോക്ടര്‍ രാജിവെച്ചു


കേരളം (www.evisionnews.co): കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു രാജിവെച്ചു. രാജിവെക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. തനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഡോ. രാഹുല്‍ മാത്യു പറഞ്ഞു.

കഴിഞ്ഞ മെയ് 14നാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. കോവിഡ് ബാധിതയായിരുന്നു അഭിലാഷിന്റെ അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മര്‍ദ്ദിച്ചത്.

ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു എന്നാല്‍ കോവിഡ് ബാധിതന്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അഭിലാഷിനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. 2008 മുതല്‍ താന്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ആണെന്നും ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിട്ടു പോലും നീതി കിട്ടിയില്ലെന്നും പാര്‍ട്ടിക്ക് വലുത് വോട്ട് ആണെന്നും ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad