കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും. സ്വർണം കടത്തിയതിന് ദുബൈയിൽ നിന്നും വന്ന അഞ്ച് യാത്രക്കാർ പിടിയിലായി.
കണ്ണൂർ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശികളായ അജ്മൽ, മുജീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ സ്വർണം കൊണ്ടുവന്നത്. ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾഫാൻ ബാറ്ററിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാർ പിടിയിലായി
4/
5
Oleh
evisionnews