Type Here to Get Search Results !

Bottom Ad

ട്രോളിംഗ് മൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: മന്ത്രിക്ക് നിവേദനം നല്‍കി അഷ്‌റഫ് കര്‍ള


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള.

പരമ്പരാഗതമായ വെള്ളങ്ങളില്‍ പോയി മീന്‍ പിടിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെങ്കിലും സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ഇവര്‍ക്കും പിടിച്ചുനില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടാകും. ഓരോ സീസണിലും ലക്ഷങ്ങള്‍ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത്. പണം ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയുമില്ല എന്നുള്ളതുമാണ് ഇപ്പോഴത്തെ അവസ്ഥ. രണ്ടുമാസത്തോളം പണി ഇല്ലാതാകുമ്പോള്‍ കൂടുതല്‍ ദുരിതത്തിലാകും എന്നാണ് ബോട്ട് ഉടമകളുടെ ആശങ്ക. ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ മാത്രമല്ല മറ്റു അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇനി വറുതിയുടെകാലമാണ്. ഒരു ഭാഗത്ത് കോവിഡ് പ്രതിസന്ധി, മറുഭാഗത്ത് ഡീസല്‍ വില കുത്തനെ കൂടിയത്. ഡീസല്‍ വിലക്കയറ്റം കാരണം മത്സ്യത്തൊഴിലാളികള്‍ നട്ടം തിരിയുമ്പോഴാണ് ട്രോളിങ് നിരോധനം കൂടി എത്തുന്നത്.

ജില്ലയില്‍ പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലയായ കോയിപ്പാടി കടപ്പുറം, ആരിക്കാടി കടവത്ത്, ബങ്കരമഞ്ചേശ്വരം, ഹോസ്ബട്ടു കടപ്പുറം എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് മത്സ്യതൊഴിലാളികളെ ഏറെ പ്രയാസമനുഭാവിക്കുകയാണ്. അതിനൊപ്പം ഓണ്‍ലൈന്‍ പഠനംത്തിനുള്ള ബുന്ധിമുട്ട് വേറെയും. ഈ മേഖലയിലെ മത്സ്യയതൊഴിലാലികളുടെ ആശങ്കയകറ്റാന്‍ ഇവര്‍ക്കായി ഒരു പാക്കേജ് അനുവദിക്കണമെന്നും അഷ്റഫ് കര്‍ള ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad