Type Here to Get Search Results !

Bottom Ad

മയക്കു മരുന്ന്: മംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയടക്കം 10പേര്‍ പിടിയില്‍


മംഗളൂരു (www.evisionnews.co): മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയടക്കം 10പേര്‍ പിടിയിലായി. വിവിധയിടങ്ങളില്‍ വില്‍പ്പനയ്ക്കായി ഉപയോഗിച്ച വാഹനങ്ങളും മംഗളൂരു സിറ്റി പൊലീസ് പിടികൂടി. മംഗളൂരു മിഷന്‍ സ്ട്രീറ്റില്‍ നിന്ന് ബെംഗ്രെയില്‍ നിന്നുള്ള അബ്ദുല്‍റഹ്‌മാന്‍, സാദിഖ് എന്നിവര്‍ അറസ്റ്റിലായി. 2.275 കിലോഗ്രാം കഞ്ചാവും ഹോണ്ട ആക്ടിവ സ്‌കൂട്ടറും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മറ്റൊരു കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. 

ബെജായിയില്‍ അറസ്റ്റിലായ മുഹമ്മദ് അമിന്‍, ഫല്‍നീറില്‍ നിന്നുള്ള റോഷന്‍ യൂസുഫ് എന്നിവരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്താവറിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി ബിഡാറിലെ പ്രജ്വല്‍, ബോളറിലെ തമീം, ബന്തറിലെ അര്‍മാന്‍, ജെപ്പുവിലെ അഫാന്‍, മുഹമ്മദ് റീസ് എന്നിവരടക്കം എട്ടുപേര്‍ പിടിയിലായത്. ഇവരില്‍ നിന്നായി 2.168 കിലോ കഞ്ചാവ്, ഒമ്പത് എംഡിഎംഎ ഗുളികകള്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. മൂന്ന് ഇരുചക്ര വാഹനങ്ങളും പിടികൂടി. മയക്കുമരുന്ന് മാഫിയക്കെതിരെ മംഗളൂരുവിലും പരിസരങ്ങളിലും റെയ്ഡ് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad