Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 18വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനം


കേരളം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് ആശങ്കക്ക് അയവില്ല. രോഗ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ കുറഞ്ഞില്ല. ഈ സാഹചര്യത്തില്‍ നിലവിലെ ഇളവുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. 18 വയസ് മുതലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഉത്തരവായി. ലോക്‌ഡൌണില്‍ ഇളവ് വരുത്തിയ ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നുവെന്നതാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് താഴെ നിര്‍ത്താനായിരുന്നു ശ്രമം.

എന്നാല്‍ ഈമാസം 21ന് ശേഷം ഇത് സാധ്യമായിട്ടില്ല. ഒരാഴ്ചത്തെ ശരാശരി പരിശോധിച്ചാല്‍ 10 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. അതിനാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ദരുടെ നിര്‍ദേശം. ഇക്കാര്യം നാളെത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയാവും.

ടിപിആര്‍ 15ന് മുകളിലുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന. 10 നും 15 നും ഇടയില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ഇടങ്ങളില്‍ ഇളവ് കളോടെയുള്ള ലോക്‌ഡൌണ്‍ വേണമെന്ന നിര്‍ദേശവും വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നു. ടിപിആര്‍ അഞ്ചില്‍ താഴ്ന്നയിടത്തും മാത്രം കൂടുതല്‍ ഇളവുകളും പരിഗണിക്കും. ദേശീയ ശരാശരി മൂന്ന് ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് സംസ്ഥാനത്ത് ടിപിആര്‍ പത്തില്‍ തന്നെ തുടരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad