Type Here to Get Search Results !

Bottom Ad

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന: രണ്ടാഴ്ചയ്ക്കിടെ ഇത് പത്താം തവണ


ദേശീയം (www.evisionnews.co): ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ ഇത് പത്താംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ വീണ്ടും തുടങ്ങുകയായിരുന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. രത്‌നഗിരി, പര്‍ഭാരി, ഔറംഗാബാഗ്, ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജയ്‌സാല്‍മര്‍, ഗംഗാനഗര്‍, ബന്‍സ്വാര എന്നീ നഗരങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധന വില




Tags

Post a Comment

0 Comments

Top Post Ad

Below Post Ad