Type Here to Get Search Results !

Bottom Ad

കെട്ടിട വാടക ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം: ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷന്‍


കാസര്‍കോട് (www.evisionnews.co): ലോക് ഡൗണില്‍ തുറക്കാന്‍ അനുമതിയില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ /അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലെ കടകളുടെ വാടക ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ഇത് വ്യാപരികള്‍ക്ക് വലിയ ആശ്വാസമേകുന്ന നടപടിയാണെന്നും ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

ബഹുഭൂരിപക്ഷം വരുന്ന കടകളും സ്വകാര്യ കെട്ടിടങ്ങളിലായതിനാല്‍ വലിയൊരു വിഭാഗത്തിന് സ്വകാര്യ കെട്ടിട ഉടമകളും ഈ മാതൃക പിന്തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈഘട്ടത്തില്‍ വാടകയിലവ് ലഭ്യമായില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലാവും വ്യാപാര മേഖല. ലോക് ഡൗണിന് ശേഷം കടതുറക്കാന്‍ വരുന്ന വ്യാപരികളെ കാത്ത് വൈദ്യൂത ബില്‍ അടക്കമുള്ള വലിയ ബാധ്യതകളാണ് കാത്തിരിക്കുന്നത്. വൈദ്യുതി ബില്ലടക്കമുള്ള കാര്യങ്ങളില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും നിവേദനം നല്‍കിയതായി പ്രസിഡന്റ് അഷ്റഫ് ഐവ, സെക്രട്ടറി ഹാരിസ് അങ്കോല, ട്രഷറെര്‍ സമീര്‍ ലിയ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad