Type Here to Get Search Results !

Bottom Ad

ക്വറന്റീനിന്‍ കഴിയുന്ന രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് പിക്കപ്പ് വാനില്‍, രോഗം മൂര്‍ഛിച്ച് ആള്‍ മരിച്ചു: സംഭവം വെള്ളരിക്കുണ്ടില്‍


കാസര്‍കോട് (www.evisionnews.co): ക്വറന്റീനിന്‍ കഴിയുന്ന അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് പിക്കപ്പ് വാനില്‍. കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് സംഭവം. ആശുപത്രിയിലെത്തുമ്പോഴേക്ക് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആള്‍ മരിച്ചു. കൂരാംകുണ്ട് സ്വദേശി സാബുവിനെയാണ് നാട്ടുകാര്‍ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചത്. ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സാബു ക്വറന്റീനില്‍ കഴിയുകയായിരുന്നു.

ഇതിനിടെയാണ് സാബു അത്യാസന്ന നിലയിലായത്. ഉടന്‍ തന്നെ പിപി കിറ്റ് ധരിച്ച് നാട്ടുകാര്‍ കിടക്കയോടു കൂടി സാബുവിനെ പിക്കപ്പ് വാനില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യ അനിതയുടെ കരച്ചില്‍ കണ്ട് ആംബുലന്‍സ് എത്താന്‍ കാത്തു നില്‍ക്കാതെ നാട്ടുകാര്‍ പിക്കപ്പ് വാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.

നാട്ടുകാര്‍ പിക്കപ്പ് വാനില്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സാബു പിന്നീട് ആശുപത്രിയില്‍ മരിച്ചു. അനിതയുടെ കരച്ചില്‍ കോണ്ടാണ് കൊണ്ടാണ് ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad