Type Here to Get Search Results !

Bottom Ad

ചെന്നിത്തല പിന്മാറിയാല്‍ വിഡി സതീശനോ തിരുവഞ്ചൂരോ പ്രതിപക്ഷത്തെ നയിക്കും: പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബുധനാഴ്ച


കേരളം: (www.evisionnews.co) നിയമസഭാ തിരഞ്ഞെടുപ്പിളല്‍ കോണ്ഗ്രസ്സിനേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. 25 അംഗ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കമെങ്കിലും പൂര്‍ണായും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തീരുമാനമെടുക്കില്ല. അന്തിമതീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും. എം.എല്‍.എ.മാരുടെ മനസ്സറിയാന്‍ ഹൈക്കമാന്‍ഡ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈദ്യലിംഗം എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ ബുധനാഴ്ച എംഎല്‍എമാരെ പ്രത്യേകം കാണും. പാര്‍ട്ടിയിലും പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

ചെന്നിത്തല സ്വയം പിന്മാറിയാല്‍ വി.ഡി.സതീശനോ തിരുവഞ്ചൂരോ പ്രതിപക്ഷ നേതാവാകും. അല്ലാത്ത പക്ഷം എംഎല്‍എമാരുടെ നിലപാട് നിര്‍ണായകമാണ്. എ ഗ്രൂപ്പ് തിരുവഞ്ചൂരിന്റെ പേര് ഉയര്‍ത്തിക്കാട്ടുമെങ്കിലും ചെന്നിത്തല തുടരണമോ എന്നകാര്യത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് എ ഗ്രൂപ്പ് തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതിയില്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് സ്ഥാനങ്ങളില്‍ മാറ്റം വേണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad