Type Here to Get Search Results !

Bottom Ad

പിതാവിനു പിന്നാലെ മകനും കൊവിഡ് ബാധിച്ച് മരിച്ചു




കുമ്പള (www.evisionnews.co): പിതാവിനു പിന്നാലെ പ്രവാസിയായ മകനും കൊവിഡ് ബാധിച്ച് മരിച്ചു. കൊടിയമ്മ ചത്രംപള്ളയിലെ സീതാംഗോളി മുഹമ്മദ് ഹാജി (72) യാണ്   വ്യാഴാഴ്ച്ച രാത്രിയോടെ ഉക്കിനടുക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.  പിന്നാലെ മകൻ അബൂബക്കർ (45) ഇന്നലെ രാവിലെയോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി. മുഹമ്മദ് ഹാജിയെയും മകൻ അബൂബക്കറിനെയും പത്ത് ദിവസം മുൻപാണ് ഉക്കിനടുക്കമെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അബൂബക്കറിനെ പരിയാരത്തേക്ക് മാറ്റിയത്.ഒമാനിൽ നിന്നും ആഴ്ച്ചകൾക്ക് മുൻപാണ് അബൂബക്കർ നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയിരുന്നു. നാട്ടിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് ബാധിച്ചത്.മുസ് ലിം ലീഗിൻ്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് ഹാജി. ഭാര്യ: പരേതയായ ബീഫാത്തിമ.അബൂബക്കറിൻ്റെ ഭാര്യ ഖൈറുന്നിസ. മറ്റുമക്കൾ: അബ്ദുൽ റഹിമാൻ, അബ്ബാസ്, അബ്ദുൽ അസീസ്, ഉമറുൽ ഫാറൂഖ്, ഇബ്രാഹീംകലീൽ.ആസ്യമ്മ, താഹിറ. മരുമക്കൾ: ഖദീജ, സക്കീന, സമീറ, ഷാഖിറ, ഷാഹിന.മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹിമാൻ.

Post a Comment

0 Comments

Top Post Ad

Below Post Ad