Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പത്തു ദിവസം കൂടി നീട്ടിയേക്കും


കേരളം (www.evisionnews.co): സംസ്ഥാനത്തു ലോക്ഡൗണ്‍ പത്തു ദിവസം കൂടി നീട്ടിയേക്കും. എന്നിട്ടും രോഗവ്യാപനത്തിനു കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ ഈ മാസം മുഴുവന്‍ ലോക്ഡൗണ്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പും പോലീസും ലോക്ഡൗണ്‍ തുടരണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. 16 വരെ നീളുന്ന ആദ്യഘട്ട ലോക്ഡൗണിലൂടെ കോവിഡ് നിയന്ത്രണത്തില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

കോവിഡ് വ്യാപനം ദിനംപ്രതി നാല്‍പ്പതിനായിരം കടക്കുന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) ഉയര്‍ന്നു നില്‍ക്കുന്നതും വരുംദിവസങ്ങളിലും സമാനമായ രീതിയില്‍ കോവിഡ് നിരക്ക് നിലനില്‍ക്കാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ തുടരുകമാത്രമാണ് പ്രതിവിധി. തമിഴ്നാട്ടിലും കര്‍ണാടകയിലും ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ തെക്കേഇന്ത്യ മുഴുവന്‍ ലോക്ഡൗണിലായി. രാജ്യവ്യാപക ലോക്ഡൗണിനും സാധ്യതയുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad