Type Here to Get Search Results !

Bottom Ad

ബേക്കലില്‍ അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പോലീസ് സ്‌റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം


കാസര്‍കോട് (www.evisionnews.co): ബേക്കലില്‍ മൂന്ന് നാട്ടുകാരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തു എന്നാരോപിച്ച് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ആള്‍ക്കൂട്ടം രണ്ടര മണിക്കൂറോളം പോലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. കഴിഞ്ഞദിവസം അനധികൃത മണല്‍ക്കടത്ത് തടഞ്ഞ നാട്ടുകാരെ മണല്‍ മാഫിയയുടെ സഹായികളായ പോലീസുകാര്‍ കള്ളക്കേസില്‍ കുടുക്കി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനാല്‍ നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബിജെപി-സിപിഎം നേതാക്കളും മത്സ്യത്തൊഴിലാളി നേതാക്കളും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. തുടര്‍ന്ന് രാഷട്രീയ നേതാക്കളുടേയും ഡിവൈഎസ്പി ഉള്‍പ്പെടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശമനുസരിച്ച് ആളുകള്‍ പിരിഞ്ഞുപോവുകയായിരുന്നു.










Post a Comment

0 Comments

Top Post Ad

Below Post Ad