Type Here to Get Search Results !

Bottom Ad

ബ്ളാക്ക് ഫംഗസ് ബാധ കേരളത്തിലും; വിവിധ ജില്ലകളിലായി ഏഴുപേര്‍ ചികിത്സയില്‍


കേരളം (www.evisionnews.co): മഹാരാഷ്ടയിലും ഗുജറാത്തിലും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന മരണം വിതയ്ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ഏഴുപേരില്‍ മ്യൂകോര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നുപേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂകോര്‍മൈകോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂകോര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല.

ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എച്ചഐവി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍ ബ്ളാക്ക് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad