Sunday, 30 May 2021

ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹനം മാതൃകാപരം: എകെഎം അഷ്റഫ്


കാസര്‍കോട് (www.evisionnews.co): കലാകായിക സാംസ്‌കാരിക രംഗത്ത് പ്രതിഭകളെ സൃഷ്ടിച്ചും പ്രോത്സാഹനങ്ങള്‍ നല്‍കിയും പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അനുകരണീയവുമാണെന്ന് എകെഎം അഷ്റഫ് എംഎല്‍എ പ്രസ്താവിച്ചു. കോവിഡ് പ്രതിസന്ധികാലത്തും ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ടെലിവിഷനും മറ്റു പഠനോപകരണങ്ങള്‍ നല്‍കിയും ഏറെ പ്രശംസ നേടിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.

ആരിക്കാടി മേഖലയിലെ നാലു യുവ ഡോക്ടര്‍മാരെയും കണ്ണൂര്‍ യൂണിവാഴ്‌സിറ്റിയില്‍ നിന്ന് ബിഎ ഇംഗ്ലീഷില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥിനിക്കുമുള്ള ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഇന്ന് പലമേഖലകളില്‍ ആതുരസേവന രംഗത്തെ അറിയപ്പെടുന്ന പല ഡോക്ടര്‍മാരെയും അദ്ധ്യാപകരെയും മറ്റും സമൂഹത്തിന് സമര്‍പ്പിച്ച ആരിക്കാടി പ്രദേശത്തു നിന്നും അവരുടെ പിന്‍തലമുറക്കാരായി യുവ ഡോക്ടര്‍മാരും മറ്റു അഭ്യസ്ത വിദ്യരായവരും വളര്‍ന്നുവരുന്നതില്‍ സന്തോഷ മുണ്ടന്നും ഇത്തരം പ്രതിഭകളെ അനുമോദിക്കാന്‍ മുന്നോട്ട് വന്ന ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ബംഗളൂരു റോയല്‍ ചലഞ്ചേസ് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ധീന്‍ മുഖ്യാഥിതിയായിരുന്നു. പ്രവാസലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെഎം അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. വേദിയുടെ രണ്ടാം ഘട്ടറിലീഫ് ബ്രോഷര്‍ വാണിജ്യ പ്രമുഖന്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡ് റംഷാദ്,ഗഫൂര്‍ ഏരിയാല്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. യുവ ഡോക്ടര്‍ മാരായ ഫാത്തിമത് നിഹാല, ഷിഫാല ഗഫൂര്‍, ഫാത്തിമത് ഹമീദഷിറിന്, നസ്രിന്‍ യുസഫ്, എന്നിവരും കണ്ണൂര്‍ യൂണിവേഴ്‌സിറ്റയില്‍ നിന്നും ബി എ. ഇംഗ്ലീഷില്‍ ഉന്നത വിജയം നേടിയ ഫാത്തിമത്ത് സാനിയ എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്. മജീദ് തെരുവത്ത്,നാസര്‍ മൊഗ്രാല്‍,എ കെ ആരിഫ് സയ്യദ് ഹാദിതങ്ങള്‍,അഷ്റഫ് കൊടിയമ്മ, എം ഖമറുദ്ധീന്‍ തളങ്കര, കെവി യൂസഫ്, റിയാസ് മൊഗ്രാല്‍, അബ്കോ മുഹമ്മദ് മുഹമ്മദ് എ, കെ.കാക്ക മുഹമ്മദ്,മുഹമ്മദ് കുഞ്ഞി, നിസാര്‍, അബ്ദുല്‍ റഹിമാന്‍ ബത്തേരി, ബിഎ റഹിമാന്‍ ആരിക്കാടി സംബന്ധിച്ചു.

Related Posts

ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹനം മാതൃകാപരം: എകെഎം അഷ്റഫ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.