Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 24166 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 584 പേര്‍ക്ക് രോഗബാധ

 


കാസര്‍കോട് (www.evisionnews.co) : ജില്ലയില്‍ 584 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 578 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7232 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്: 19.
ജില്ലയില്‍ ഇതുവരെ 69781 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62054 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. വീടുകളില്‍ 29580 പേരും സ്ഥാപനങ്ങളില്‍ 1189 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30769 പേരാണ്. പുതിയതായി 1245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3087 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ടിപിസിആര്‍ 1857, ആന്റിജന്‍ 1218, ട്രൂനാറ്റ് 12). 920 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2285 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.


Post a Comment

0 Comments

Top Post Ad

Below Post Ad