Type Here to Get Search Results !

Bottom Ad

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍: മുളിയാര്‍ സിഎച്ച്‌സിയില്‍ കാറഡുക്ക ബ്ലോക്കിന് കീഴില്‍ സജ്ജമാക്കിയ ഡയാലിസിസ് യൂണിറ്റ് നോക്കുകുത്തി


കാസര്‍കോട് (www.evisionnews.co): ഉദ്ഘാടനം കഴിഞ്ഞ്് മാസങ്ങള്‍ പിന്നിട്ടിട്ടും കോടികള്‍ മുതല്‍ മുടക്കില്‍ സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റ് നോക്കുകുത്തി. മുളിയാര്‍ സിഎച്ച്‌സിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 2.10 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ ആസ്തിവികസന നിന്ന് ഫണ്ടില്‍ നിന്ന് 50 ലക്ഷവും കാസര്‍കോട് വികസന പാക്കേജില്‍ നിന്നുള്ള 48 ലക്ഷവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ നിന്നുള്ള 70 ലക്ഷവും ഉപയോഗപ്പെടുത്തി തുക വകയിരുത്തിയാണ് യൂണിറ്റ് സ്ഥാപിച്ചത്.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ രോഗികള്‍ക്കടക്കം ഉപകാരപ്രദമാകേണ്ട സ്ഥാപനം അധികൃതരുടെ അനാസ്ഥയില്‍ പ്രവര്‍ത്തന സജ്ജമാക്കത്തതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമാണ് ഉയരുന്നത്. ഫെബ്രുവരിയില്‍ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമനാണ് തെരഞ്ഞെടുപ്പിന് മുന്നില്‍ കണ്ടുള്ള ഉദ്ഘാടന മാമാങ്കത്തിന്റെ ഭാഗമായി കെട്ടിടം തുറന്നുകൊടുത്തത്. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി എത്തിക്കാനുള്ള പ്രാഥമിക പ്രവൃത്തികള്‍ പോലും ബാക്കിയിരിക്കെയാണ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടന പരിപാടി നടത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം.

ആരോഗ്യവകുപ്പിന് കീഴില്‍ തിരുവനന്തപുരത്തുള്ള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയത്. നാല് ഡയാലിസിസ് ടെക്നീഷ്യന്‍മാരെയും രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരെയും കാരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് ഉദ്ഘാടനവേളയില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

ആഴ്ചയില്‍ മൂന്നുതവണവരെ ഡയാലിസിസ് ചെയ്യുന്ന മുളിയാറിലെയും പരിസരങ്ങളിലെയും മംഗളൂരുവിലനെയാണ് ഇന്നും ആശ്രയിക്കുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ഇതേകാലത്തുതന്നെ ഒരുക്കിയ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് കാറഡുക്ക ബ്ലോക്കിന്റെ കീഴില്‍ സജ്ജമാക്കിയ യൂണിറ്റ് ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad