കാസര്‍കോട് (www.evisionnews.co): കടലാക്രമണത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ ഐഎന്‍എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ഉപ്പള മുസോടി കടപ്പുറത്തെ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിച്ചു മുസോടി ഭാഗത്തെ കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട പ്രദേശങ്ങളും കാസര്‍കോട് ചേരങ്കൈ കടപ്പുറത്ത് വീടുകള്‍ തകര്‍ന്ന പ്രദേശങ്ങളും ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സന്ദര്‍ശിച്ചു. മുനീര്‍ കണ്ടാളം, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുസ്തഫ കുമ്പള, ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ മൊഗ്രാല്‍,കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. വീടുകള്‍ നഷടപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാനും മറ്റുള്ള കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഉടന്‍ നടപടി സ്വീകരിക്കണം, കലക്രമണം തടയാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അസീസ് കടപ്പുറം ആവശ്യപ്പെട്ടു.
കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ ഐഎന്‍എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു
4/
5
Oleh
evisionnews