Type Here to Get Search Results !

Bottom Ad

പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ വഴികാട്ടികള്‍ ആകണം: ശംസുദ്ധീന്‍ നെല്ലറ


ദുബൈ (www.evisionnews.co): പൊതുപ്രവര്‍ത്സതകര്‍ സമൂഹത്തില്‍ ആക്ഷേപങ്ങള്‍ നേരിടുന്ന കാലത്ത് മാതൃകാപരമായ ജീവിതം നയിക്കാന്‍ തയാറാകണമെന്നും ഏറ്റെടുത്ത ഉത്തരവാദിത്തം കൃത്യമായി മുന്നോട്ട് കൊണ്ട് പോകാനും വെല്ലുവിളികളെ തരണം ചെയ്യാനും ആര്‍ജവം കാണിക്കണമെന്നും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ശംസുദ്ദീന്‍ നെല്ലറ അഭിപ്രായപ്പെട്ടു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളക്ക്് ദുബൈ നെല്ലറ ഭവനത്തില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഫൂര്‍ കാരോത്ത്, യുസുഫ് കാരേക്കാട്, ശാഹുല്‍ ഹമീദ് തങ്ങള്‍, ഷഫീല്‍ കണ്ണൂര്‍, ബെന്‍സര്‍ കാസര്‍ഗോഡ്, ജംസീര്‍ പട്ടാമ്പി, റിഷാദ് അബ്ദുള്ള സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad