Type Here to Get Search Results !

Bottom Ad

ഒരുമാസത്തിനിടെ കോവിഡ് ബാധിച്ചത് 15,547പേര്‍ക്ക്: ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്


കാസര്‍കോട്‌ (www.evisionnews.co): ജില്ലയുടെ നെഞ്ചിടിപ്പേറ്റി കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം ആശങ്കയും ഭീതിയും പടരുന്നു. ഒരുമാസത്തിനിടെ ജില്ലയില്‍ 15,547 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധിച്ചത്. മാര്‍ച്ച് 31ലെ കണക്കുപ്രകാരം ജില്ലയിലെ രോഗബാധിതരുടെ എണ്ണം 32,277 ആയിരുന്നു. ഒരുമാസം പിന്നിടുമ്പോള്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നത്.

ആറുമാസത്തിന് ശേഷം എപ്രില്‍ ഏപ്രില്‍ എട്ടിനാണ് ആദ്യമായി പ്രതിദിന പോസിറ്റീവ് 200ന് മുകളിലെത്തിയത്. പിന്നീട് പ്രതിദിന ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. ഇതിനിടെ രണ്ടുതവണ ആയിരവും കടന്നു. ആയിരത്തിലുണ്ടായിരുന്ന രോഗികളുടെ എണ്ണം ഒരു മാസം കഴിയുമ്പോഴേക്ക് പതിനായിരത്തിനടുത്തെത്തി എന്നത് തീവ്രവ്യാപന ഭീഷണി തന്നെയാണ്. നിലവില്‍ 9366 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ഇന്നലെ ജില്ലയില്‍ 813 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.4 ശതമാനം. 47824 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ 11546 പേരും സ്ഥാപനങ്ങളില്‍ 818 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12364 പേരാണ്. പുതിയതായി 1337 പേരെ കൂടി നിരീക്ഷണത്തിലാക്കി.

38098 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ഇന്നലെ മാത്രം ചികിത്സയിലുണ്ടായിരുന്ന 722 പേര്‍ കോവിഡ് നെഗറ്റീവായി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3755 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1472 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad