Type Here to Get Search Results !

Bottom Ad

ഓക്‌സിജന്‍ ബെഡുകളും വെന്റിലേറ്റര്‍ സൗകര്യവും വര്‍ധിപ്പിക്കണം: എന്‍എ നെല്ലിക്കുന്ന്

Uploading: 743424 of 835157 bytes uploaded.

കാസര്‍കോട് (www.evisionnews.co): ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കാസര്‍കോട് ഗവ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായിട്ടില്ലെങ്കിലും കൊറോണയുടെ തുടക്കം മുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്ന കോളജ് കെട്ടിടത്തില്‍ 166 ബെഡുകളാണുളളത്. ഇവയില്‍ 12 ഐസിയു ബെഡുകളും 22 ഓക്‌സിജന്‍ ബെഡുകളുമാണ്. 

കാസര്‍കോടിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഓക്‌സിജന്‍ ബെസുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 17 വെന്റിലേറ്ററുകള്‍ ഇവിടെയുണ്ടെങ്കിലും (ഒമ്പത് ഇന്‍വേസീവ്, എട്ട് നോണ്‍ ഇന്‍വേസീവ്) ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ഇന്‍വേസിവ് വെന്റിലേറ്ററുകള്‍ ഇല്ല. പക്ഷെ, ഇപ്പോഴുള്ള ഒമ്പത് എണ്ണവും ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണ്. ഇന്‍വേസിവ് വെന്റിലേറ്ററുകള്‍ ഇല്ലാത്തതിന്റെ പേരിലാണ് പല രോഗികളെയും ജില്ലയ്ക്ക് പുറത്തുള്ള ആസ്പത്രികളിലേക്ക് മാറ്റേണ്ടിവരുന്നത്. ഈ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്റന്‍സിവിസ്റ്റ് ഇല്ലാത്തതാണ് മുഖ്യപ്രശ്നം. ഇവ പ്രവര്‍ത്തന സജ്ജമാക്കാന്‍ കാര്‍ഡിയോളജിസ്റ്റും അനിസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരും അനിവാര്യമാണ്.

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ബ്ലഡ് കള്‍ച്ചര്‍ പരിശോധിക്കാനുള്ള ലാബ് കോവിഡ് ചികിത്സാവേളയില്‍ അത്യാവശ്യമാണ്. സ്റ്റാഫുകളുടെ എണ്ണം വിശിഷ്യ നഴ്‌സിംഗ് സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും കൂടുതല്‍ ഗുണകരമാകുമെന്നും ഇവിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെടുന്നതായും എന്‍എ നെല്ലിക്കുന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad