Type Here to Get Search Results !

Bottom Ad

പുതുമുഖങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭ: കാസര്‍കോട് ജില്ലയില്‍ നിന്ന് ആരുമില്ല




കാസര്‍കോട് (www.evisionnews.co): പുതുമുഖങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടികയായി. സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, വി. അബ്ദുള്‍ റഹ്‌മാന്‍, മുഹമ്മദ് റിയാസ്, ആര്‍. ബിന്ദു, പി. പ്രസാദ്, കെ.രാജന്‍, ചിഞ്ചുറാണി, ജിആര്‍. അനില്‍, ആന്റണി രാജു, കെ. കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍ എന്നിവരാണ് മന്ത്രി സഭയിലെ അംഗങ്ങള്‍. എംബി. രാജേഷ് സ്പീക്കറും ചിറ്റയം ഗോപകുമാര്‍ ഡെപൂട്ടി സ്പീക്കറുമായിരിക്കും.

മന്ത്രിമാരുടെ പട്ടിക പുറത്തുവന്നതോടെ ഒരു മന്ത്രി പ്രതീക്ഷിച്ചിരുന്ന കാസര്‍കോടിന് നിരാശയായി. കഴിഞ്ഞ തവണ ജില്ലയെ പ്രതിനിധികരിച്ച ഇ. ചന്ദ്രശേഖരനോ പുതിയ മന്ത്രിസഭയില്‍ പ്രതീക്ഷിച്ചിരുന്ന സിഎച്ച് കുഞ്ഞമ്പുവോ പുതിയ മന്ത്രിസഭയില്‍ ഇല്ല. ഏറെ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലക്ക് ഒരു മന്ത്രി പദവി ഏറെ ഗുണം ചെയ്യുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ഭരണപക്ഷത്ത് രണ്ട് സിപിഎം ജനപ്രതിനിധികളും ഒരു സിപിഐ അംഗവുമാണ് ജില്ലയിലുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad