Type Here to Get Search Results !

Bottom Ad

കോവിഡ്: നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഇനി താക്കീതില്ല; കര്‍ശന നിയമ നടപടിയെന്ന് പോലിസ്


കേരളം (www.evisionnews.co): കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ താക്കീത് ഇല്ലെന്നും കര്‍ശന നിയമപടിയായിരിക്കും ഇവര്‍ക്കെതിരെ ഉണ്ടാകുകയെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. 2005ലെ ദുരന്തനിവാരണ നിയമം, 2020ലെ പകര്‍ച്ചവ്യാധി തടയന്‍ ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി.

നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ വാഹനങ്ങള്‍ വിട്ടുകൊടുക്കില്ല.ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും.

കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പാസ് പോര്‍ട്ട് ലഭിക്കുന്നതിനായുള്ള പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കമ്മീഷണര്‍ അറിയിച്ചു.ലോക്ഡൗണുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകളില്‍ പറയും പ്രകാരമുള്ള അവശ്യ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും തടസ്സമില്ലാതെ പ്രവര്‍ത്തിക്കാം.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മറ്റും രാത്രി 7.30 ന് തന്നെ അടയ്ക്കണം.അവശ്യസേവനം നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകളുമായി യാത്ര ചെയ്യാം.കൊവിഡ് വാക്സിനേഷനു പോകുന്നവര്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ കൈയ്യില്‍ കരുതണം.

വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കുന്നവരും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു തരത്തിലുള്ള കൂട്ടായ്മകളും അനുവദിക്കില്ല.അനാവശ്യമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.ഓക്സിജന്‍ സിലിണ്ടറുകള്‍,ഓക്സി ടാങ്കറുകള്‍,ഡോക്ടര്‍മാര്‍,നേഴ്സുമാര്‍,പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് സുഗമമായ യാത്രയ്ക്കായി ബാരിക്കേഡ് വെച്ച ഫാസ്റ്റ് ട്രാക്ക് ചാനല്‍ ഉണ്ടായിരിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad