Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകനെതിരെ നടപടി സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗം: ആബിദ് ആറങ്ങാടി


കാസര്‍കോട് (www.evisionnews.co): ഓണ്‍ലൈന്‍ ക്ലാസില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് പെരിയകേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്ത നടപടി വിദ്യാഭ്യാസ മേഖലയിലും സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി പ്രസ്താവിച്ചു.

ക്ലാസ് മുറികളില്‍ രാഷ്ട്രീയവും സാമൂഹിക ചുറ്റുപാടും ചര്‍ച്ച ചെയ്യുമ്പോള്‍ യോജിപ്പുകളും വിയോജിപ്പുകളും സ്വാഭാവികമാണ് അത്തരം സാഹചര്യങ്ങളെ വിവാദങ്ങള്‍ ഉണ്ടാക്കി രാഷ്ട്രീയ സ്വാധീനത്തിലൂടെ യുജിസി യെയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും സ്വാധീനത്തില്‍ എബിവിപിയുടെ പരാതി നടപ്പിലാക്കുന്നതിലൂടെ പുതിയ തലമുറയ്ക്ക് ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം മറച്ചുവെച്ച് സംഘപരിവാര്‍ തയ്യാറാക്കുന്ന അജണ്ടകള്‍ ഭീഷണിയിലൂടെ അധ്യാപകരെ കൊണ്ട് നടപ്പിലാക്കുന്നതിന്റെയും കൂടി ശ്രമമാണ് ഇത്തരം നടപടികളെന്ന് ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad