Type Here to Get Search Results !

Bottom Ad

മഴക്കാലമെത്തി: ജില്ലയില്‍ കോവിഡിനൊപ്പം ഡെങ്കിയും എലിപ്പനിയും പടരുന്നു


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മഴക്കാലം ആരംഭിച്ചതോടെ കോവിഡിനൊപ്പം ഡെങ്കിയും എലിപ്പനിയും പകരുന്നതായി റിപ്പോര്‍ട്ട്. ബളാല്‍, വെസ്റ്റ് എളേരി, കോടോം- ബേളൂര്‍, ദേലംപാടി തുടങ്ങി വിവിധ ഭാഗങ്ങളിലായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡിനോടൊപ്പം മറ്റു പകര്‍ച്ചാവ്യാധികള്‍ തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കൂടി കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെആര്‍ രാജന്‍ അറിയിച്ചു.

പെട്ടന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലുംവേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

-ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളംകെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക

-ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കള്‍/ചെടികള്‍ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയില്‍ നിന്നും വെള്ളം ഊറ്റിക്കളയുക.

-ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ്തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക.

-മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടുക.

-വാഴപ്പോളകളിലും, പൈനാപ്പിള്‍ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക

-എലി, അണ്ണാന്‍ മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ കത്തിച്ചു കളയുക.

-റബര്‍ തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവെക്കുക.

-അടയ്ക്കാതോട്ടങ്ങളില്‍ വീണുകിടക്കുന്ന പാള ആഴ്ചയിലൊരിക്കല്‍ ശേഖരിച്ച് കത്തിച്ചുകളയുക.

-ടയര്‍ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളംവീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക.

-ടാര്‍ പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ ക്കാന്‍ അനുവദിക്കാതിരിക്കുക

-വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടുമൂടുക.

-കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗനുകള്‍, താല്‍ക്കാലികജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടി ഭോജിമത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക

-ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

-ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുകു കടക്കാതെ വല ഘടിപ്പിക്കുക.







Post a Comment

0 Comments

Top Post Ad

Below Post Ad