Type Here to Get Search Results !

Bottom Ad

കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടു, കുംഭമേള നാണക്കേടുണ്ടാക്കി: ഹൈക്കോടതി


ദേശീയം (www.evisionnews.co): കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കുംഭമേള, ചാര്‍ ധാം യാത്ര തുടങ്ങിയ മതപരമായ പരിപാടികള്‍ കോവിഡ് -19 പകര്‍ച്ചവ്യധിക്കിടെ നടത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഈ മതസമ്മേളനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നഗ്‌നമായി ലംഘിക്കപ്പെട്ടുവെന്നും ഇത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി എന്നും ചീഫ് ജസ്റ്റിസ് ആര്‍.എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

''ആദ്യം നമ്മള്‍ കുംഭമേള എന്ന തെറ്റ് ചെയ്തു, പിന്നെ ചാര്‍ ധാം നടത്തി. എന്തുകൊണ്ടാണ് നമ്മള്‍ സ്വയം ആവര്‍ത്തിച്ച് നാണക്കേട് ഉണ്ടാക്കുന്നത്?'' ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് ധാരാളം സന്ന്യാസിമാര്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്നതായി കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരാമര്‍ശം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad