Type Here to Get Search Results !

Bottom Ad

സഹോദരിയുടെ പരാതി: ഗണേഷ് കുമാറിന് മന്ത്രിസഭയിലെ ആദ്യ ടേം നഷ്ടമായി


കേരളം (www.evisionnews.co): കേരള കോണ്‍ഗ്രസ് (ബി) സ്ഥാപകനായ അന്തരിച്ച ആര്‍ ബാലകൃഷ്ണ പിള്ളയുടെ കുടുംബത്തിലെ തര്‍ക്കം പാര്‍ട്ടിയുടെ ഏക എംഎല്‍എ കെ ബി ഗണേഷ് കുമാറിന് രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ ടേം നഷ്ടപ്പെടുത്തിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. ഗണേഷ് കുമാറിനെതിരെ സഹോദരി നല്‍കിയ പരാതിയാണ് ഇതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഗണേഷിന്റെ മൂത്ത സഹോദരി ഉഷാ മോഹന്‍ദാസ് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അറിയുന്നത്.

ഈ കൂടിക്കാഴ്ചയില്‍ ഗണേഷിനെതിരെ നിരവധി ആരോപണങ്ങള്‍ ഇവര്‍ ഉന്നയിച്ചിരുന്നു. ബാലകൃഷ്ണ പിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ ഗണേഷ് തിരിമറി കാണിച്ചുവെന്നാണ് പരാതി. മെയ് മൂന്നിനാണ് ബാലകൃഷ്ണപിള്ള മരിച്ചത്. കോട്ടാരക്കരയിലും പത്താനപുരത്തും കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ അവകാശിയായിരുന്നു ബാലകൃഷ്ണപിള്ള.

വില്‍പത്രത്തില്‍ തിരിമറി നടന്നതിനുള്ള തെളിവുകള്‍ ഉഷ മുഖ്യമന്ത്രിയെ ബോധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഗണേഷ് കുമാറാണ് തിരിമറിക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. ഗണേഷിനെക്കുറിച്ചും സോളാര്‍ കേസിലെ വിവാദ സ്ത്രീയെക്കുറിച്ചും ഉള്ള കൂടുതല്‍ വിവരങ്ങള്‍ സഹോദരി പിണറായി വിജയനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗണേഷ് മന്ത്രിയായാല്‍ ഈ പ്രശ്‌നങ്ങള്‍ തലപൊക്കുമെന്ന സാധ്യത സിപിഎമ്മിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചതായാണ് സൂചന.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad