Type Here to Get Search Results !

Bottom Ad

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു


കേരളം (www.evisionnews.co): ചരിത്ര വിജയം നേടി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിണറായി വിജയന് പുറമെ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഹ്രസ്വമായ ചടങ്ങാണ് സംഘടിപ്പിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും

Tags

Post a Comment

0 Comments

Top Post Ad

Below Post Ad