Type Here to Get Search Results !

Bottom Ad

മാലിന്യങ്ങള്‍ വൈറ്റ് ഗാര്‍ഡ് ടീം നീക്കം ചെയ്തു: എട്ടാംമൈല്‍ തോടില്‍ നീരൊഴുക്ക് പുനഃസ്ഥാപിച്ചു


കാസര്‍കോട് (www.evisionnews.co): ബോവിക്കാനം ടൗണിലെയും പരിസരപ്രദേശങ്ങളിലെയും മഴവെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന എട്ടാം മൈല്‍ വയല്‍ തോടില്‍ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ചവറ് മാലിന്യങ്ങളും മണ്ണും മുളിയാര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീം അംഗങ്ങള്‍ നീക്കം ചെയ്തതോടെ നീരൊഴുക്ക് പുന:സ്ഥാപിച്ചു. താഴ്ന്ന പ്രദേശ മായതിനാല്‍ ചെറിയ മഴ വന്നാല്‍ പോലും വെള്ളം കെട്ടി നിന്ന് ദുരിതം അനുഭവിക്കുകയാണ് ഇവിടെയുള്ള നിരവധി വീട്ടുകാര്‍. മന്‍സൂര്‍ മല്ലത്ത്, അഡ്വ. ജുനൈദ്, എം.എ അഷ്‌റഫ്, നസീര്‍ മൂലടുക്കം, അസീസ് തൗഫീഖ് നഗര്‍, കെ.ബി ബാസിത്, ഷാഹിദ് പൊവ്വല്‍, റാഷിദ് ബാവിക്കര, അച്ചത്തു ബാവിക്കര, റസാഖ് ഇസത്ത്, റിയാസ് എട്ടാംമൈല്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad