Type Here to Get Search Results !

Bottom Ad

വൈറല്‍ താരം ശ്രുതി രമേശനും കുടുംബത്തെയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ആദരിക്കുന്നു


കാസര്‍കോട് (www.evisionnews.co): പെരുന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കുടുംബത്തോടൊപ്പം 'ഖൈറുല്‍ ബറായ സയ്യദി..' എന്ന ഗാനംപാടി നവമാധ്യമങ്ങളില്‍ തരംഗമായ ഗായിക ശ്രുതി രമേശനെയും കുടുംബത്തെയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി പ്രമുഖ വാണിജ്യ സ്ഥാപനമായ നെല്ലറഗ്രൂപിന്റെ സഹകരണത്തോടെ ആദരിക്കുമെന്ന് നെല്ലറ ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ നെല്ലറ, വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള, ട്രഷറര്‍ നാസര്‍ മുട്ടം അറിയിച്ചു .

ആഗസ്റ്റ് 15ന് കാസര്‍കോട്ടാണ് ആദരവ് ചടങ്ങ് നടക്കുക. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിലെയും വിദേശങ്ങളിലെയും ഒട്ടേറെ കലാകായിക പ്രതിഭകളെ ആദരിച്ചിട്ടുണ്ട്. 'സേവനപാതയില്‍ ഇരുപത്തിരണ്ടാണ്ട്' എന്ന പ്രത്യേക ആഘോഷ പരിപാടിയുടെ ഭാഗമാണ് മലബാര്‍ കലാസാംസ്‌ക്കാരിക വേദി ചടങ്ങ് സംഘടിപ്പിക്കുന്നത്. കലാ സാംസ്‌കാരിക രാഷ്ട്രീയ സിനിമാ മേഖലകളിലെ ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ചുരുങ്ങിയ നാളുകള്‍ക്കകം ഗാനരംഗത്ത്ഏറെ ശ്രദ്ധിക്കപ്പെട്ട ശ്രുതി രമേശന്‍ ഈമാസം 22ന് പുറത്തിറങ്ങുന്ന യഹ്‌യ തളങ്കര രചിച്ച് ഷുക്കൂര്‍ ഉടുമ്പുന്തല സംഗീതം നിര്‍വഹിച്ച 'ലൈല ഖൈസ്' എന്ന ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad