Type Here to Get Search Results !

Bottom Ad

ലക്ഷദ്വീപ് നിവാസികള്‍ക്ക് ജെട്ടി നിര്‍മിച്ചത് ബിജെപി: എപി അബ്ദുള്ളക്കുട്ടി


കേരളം (www.evisionnews.co): മാധ്യമങ്ങളില്‍ പറയുന്നത് പോലെ ലക്ഷ ദ്വീപിലെ ജനങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി നേതാവ് എ.പി അബദുള്ളക്കുട്ടി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആണെന്നും അദ്ദേഹം പറഞ്ഞു. കാരണം അവര്‍ക്ക് ആധുനിക വികസനം എത്തിച്ചത് അദ്ദേഹമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആദ്യം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് പകരമായി എട്ട് വലിയ കപ്പലുകള്‍ അനുവദിച്ചു. കപ്പലുകള്‍ നടുക്കടലില്‍ നിര്‍ത്തി അവിടെ നിന്നും ബോട്ടില്‍ ദ്വീപിലേക്ക് പോവുകയായിരുന്നു ആദ്യ കാലങ്ങളിലെ പതിവ്. ദ്വീപില്‍ അക്കാലത്ത് ജെട്ടിയില്ലായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad