Type Here to Get Search Results !

Bottom Ad

പി പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, ജിആര്‍ അനില്‍ സിപിഐ മന്ത്രിമാരാകും: ഡെ.സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍


കേരളം (www.evisionnews.co): രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരെ എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു. പി പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ആണ് ഡെപ്യൂട്ടി സ്പീക്കര്‍ ചേര്‍ത്തലയില്‍ നിന്നുള്ള എംഎല്‍എയാണ് പി പ്രസാദ്. ഒല്ലൂരില്‍ നിന്നാണ് സിപിഐ സ്ഥാനാര്‍ത്ഥിയായി കെ രാജന്‍ മത്സരിച്ച് ജയിച്ചത്. ചിഞ്ചുറാണി ചടയമംഗലത്ത് നിന്നാണ് ജനവിധി നേടിയത്. തിരുവനന്തപുരം നെടുമങ്ങാട് നിന്ന് ജയിച്ച ജി ആര്‍ അനില്‍ ആണ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന മറ്റൊരാള്‍. ഇതോടെ സിപിഐയുടെ നാല് മന്ത്രിസ്ഥാനത്തിനും വ്യക്തത വന്നിരിക്കുകയാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad