Type Here to Get Search Results !

Bottom Ad

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യുവാവ് തൂങ്ങിമരിച്ചു


കാസര്‍കോട് (www.evisionnews.co): കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. മുള്ളേരിയക്ക് സമീപം കുമ്പഡാജ ബെളിഞ്ച സ്വദേശി ജാഫ (27)റി നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറേ മാസമായി മേല്‍പ്പറമ്പ് വള്ളിയോട് ജാസ്മിന്‍ ഗ്രൂപ്പിന്റെ ജാസ്മിന്‍ വില്ലയില്‍ സഹോദരിയോടൊപ്പം വാടക വീട്ടിലാണ് യുവാവ് താമസിച്ചുവന്നിരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജാഫറിന് നിരവധി പേരില്‍ നിന്നും ഭീഷണി നിലനിന്നിരുന്നതാ യാണ് കൂട്ടുകാര്‍ പറയുന്നത്. 

സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ടുള്ള കച്ചവടത്തില്‍ പണം നിക്ഷേപിച്ചിരുന്നതായും പറയപ്പെടുന്നു. നിരവധി പേരില്‍ നിന്നും സമാഹരിച്ച ഒരു കോടി രൂപയോളം ഇത്തരത്തില്‍ നിക്ഷേപിച്ചതായും പറയപ്പെടുന്നു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാവിനെ കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad