Type Here to Get Search Results !

Bottom Ad

മികച്ച ചികിത്സ കിട്ടിയെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു: പോസ്റ്റിനു പിന്നാലെ യുവനടന്‍ കോവിഡിനു കീഴടങ്ങി


ദേശീയം (www.evisionnews.co): ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ താഹിര്‍പൂരിലുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് 35കാരനായ രാഹുലിന്റെ മരണം. തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി മരിക്കുന്നതിനു മുമ്പ് രാഹുല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ആ കുറിപ്പിലെ വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരുടെ കണ്ണുനനയ്ക്കുന്നത്. 'ഞാന്‍ കോവിഡ് പോസിറ്റീവാണ്. നാലു ദിവസമായി ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയില്‍ യാതൊരു മാറ്റവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്സിജന്‍ നില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടോ?' ഇക്കഴിഞ്ഞ മെയ് നാലാം തീയതി രാഹുല്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad