Type Here to Get Search Results !

Bottom Ad

ഫലസ്തീന്‍; മുന്‍കാല ഭരണകൂടങ്ങളുടെ നിലപാടില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കരുത്: മുനവ്വറലി തങ്ങള്‍


കേരളം (www.evisionnews.co): പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് പെരുന്നാളില്‍ ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ്. ഫലസ്തീന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ മൗനം മിഡില്‍ ഈസ്റ്റിനെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനേ ഉപകരിക്കൂയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. ഫലസ്തീനീല്‍ നടക്കുന്ന സമാധാന ശ്രമങ്ങളെയും ലോക സുരക്ഷയെയും ഇന്ത്യയുള്‍പെടെയുള്ള ലോക രാജ്യങ്ങളുടെ മൗനം കാര്യമായി ബാധിക്കും. മനുഷ്യാവകാശ പ്രശ്നങ്ങളും അന്താരാഷ്ട്ര നിയ വ്യവസ്ഥകളും കാറ്റില്‍ പറത്തുന്ന ഇസ്രായേലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി അവര്‍ക്ക് പിന്തുണ നല്‍കി അംഗീകരിക്കുന്നവരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.

എക്കാലത്തും ഫലസ്തീന്‍ പീഢിത ജനതക്കൊപ്പം നിലപാടെടുത്ത് നിലയുറപ്പിച്ചിട്ടുള്ള മുന്‍കാല ഇന്ത്യന്‍ ഭരണകൂടങ്ങളുടെ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യതിചലിക്കരുത്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഉയര്‍ന്ന് വരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് പിന്തുണ പകരുന്നതായിരിക്കും യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യ മുറ്റമെന്ന് തങ്ങള്‍ പറഞ്ഞു. പലസ്തീനിലെ ജനങ്ങളെ നിരന്തരം അതിക്രൂരമായി വേട്ടയാടുന്ന ഇസ്രയേലിന്റ കിരാത നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചും പലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്.

രാവിലെ പെരുന്നാള്‍ നിസ്‌ക്കാരവും പലസ്തീന്‍ ജനതക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും കഴിഞ്ഞ ശേഷം 10 മണിക്കാണ് വീട്ടിലെ എല്ലാ അംഗങ്ങളുടെയും കൂട്ടി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മുറ്റം തീര്‍ത്തത്. പാണക്കാട് നടന്ന പരിപാടിക്ക് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും ഇസ്രയേല്‍ ഭീകരതക്കെതിരെ പ്രതിഷേധിക്കുന്നതുമായ മുദ്രാവാക്യങ്ങളും ഇസ്രയേല്‍ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങളും പ്ലക്കാര്‍ഡുകളുമായാണ് പരിപാടി സംഘടിക്കപ്പെട്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad