Type Here to Get Search Results !

Bottom Ad

കോവിഡ് പ്രതിരോധം ചെമ്മനാട് പഞ്ചായത്തില്‍ വാര്‍ റൂമൂം ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനവും ആരംഭിച്ചു


കാസര്‍കോട് (www.evisionnews.co): വീട്ടില്‍ സൗകര്യം ഇല്ലാത്ത ലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് പഞ്ചായത്ത്തല ഡോര്‍ മിസിലറി കെയര്‍ സെന്റര്‍ (ഡിസിസി) മണ്ഡലിപ്പാറ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ആരംഭിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിന് സ്ഥാപനം വിട്ടുനല്‍കി ചാവി കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, മെമ്പര്‍ അമീര്‍ പാലോത്ത്, സെക്രട്ടറി എംകെ പ്രതീഷ് പങ്കെടുത്തു.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കോവിഡ് രോഗികള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ക്ക് വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തു. ഒരുമാസം നീണ്ടു നില്‍ക്കുന്ന കോവിഡ് ടെസ്റ്റിന് (ആര്‍ടിപിസിആര്‍, ആന്റിജന്‍) പ്രത്യേക ക്യാമ്പ് കോളിയടുക്കം ഗവ: യുപി സ്‌കൂളില്‍ എല്ലാ ദിവസവും

രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ. അതീവ ജാഗ്രതയോടെ വാര്‍ഡ്തല സമിതികള്‍ അഞ്ചു വീതം ആര്‍ആര്‍ടി വളണ്ടിയര്‍മാരുടെ മുഴുസമയ സേവനം ഉറപ്പു വരുത്തുന്നു. പഞ്ചായത്തില്‍ മുഴുവന്‍ സമയ മാഷ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണ ടീം രൂപീകരിച്ചു.

പഞ്ചായത്ത് ഹെല്‍പ് ഡസ്‌ക് പ്രദീഷ് എം കെ :9400194196, രാജന്‍ കെ പൊയ്നാച്ചി :9947298396, ഇഷാക് സിഎച്ച്: 9633940304, രവീന്ദ്രന്‍ ജെഎച്ച് ഐ :9446660061

Post a Comment

0 Comments

Top Post Ad

Below Post Ad