Type Here to Get Search Results !

Bottom Ad

ഭെല്‍ ഇഎംഎല്‍: ഓഹരി കൈമാറ്റത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു


കാസര്‍കോട് (www.evisionnews.co): നിരന്തരമായ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഫലമായി ഭെല്‍ ഇഎംഎല്‍ കമ്പനിയുടെ ഓഹരി കൈമാറ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. കേന്ദ്ര ഘന വകുപ്പ് മന്ത്രാലയം അനുമതി നല്‍കിയ കാര്യം ഭെല്‍ അധികൃതര്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനെ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഓഹരി കൈമാറ്റ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് 2019 സെപ്തമ്പര്‍ ഒമ്പതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ഘന വ്യവസായ വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ കൈമാറ്റം വൈകുകയായിരുന്നു. കൈമാറ്റനടപടികള്‍ അനന്തമായി നീണ്ടതിനാല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും കമ്പനി ഒരു വര്‍ഷത്തിലധികമായി അടച്ചിടുകയുമായിരുന്നു. 

കൈമാറ്റനടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹരജിയില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ ജൂണ്‍ ഒന്നിന് കേന്ദ്ര ഘന വ്യവസായ സെക്രട്ടറി ഹൈക്കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നത്. കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ അനന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംയുക്ത സമരസമിതി ചെയര്‍മാന്‍ ടി.കെ രാജനും ജനറല്‍ കണ്‍വീനര്‍ കെ.പി മുഹമ്മദ് അഷ്‌റഫും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad