Type Here to Get Search Results !

Bottom Ad

മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് സിവോട്ട്: ഡോക്ടര്‍മാരുടെ അപോയിന്റ്‌മെന്റ് ഇനി മൊബൈല്‍ ആപ്പിലൂടെ


കാസര്‍കോട് (www.evisionnews.co): ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനുമായി സിവോട്ട്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ സിവോട്ട് ഡോക്ടര്‍സ് അപ്പോയ്ന്റ്‌മെന്റ് ആപ്പ് തുടങ്ങി. കാസര്‍കോട് ജില്ലാ പോലീസ് മേധാവി പിബി രാജീവ് ഐപിഎസ് സിവോട്ട് ലോഞ്ച് ചെയ്തു. ആശുപത്രിയിലെ തിരക്കുകള്‍ കുറയ്ക്കാനും ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റിനായുള്ള ഓട്ടത്തിനും ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വീട്ടിലിരുന്ന് തന്നെ ഉപഭോക്താവിന് ആവശ്യമായ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ഈ ആപ്പ് വഴി ലഭ്യമാകും. ആശുപത്രയില്‍ പോയിട്ടും ഫോണ്‍ വിളിച്ചും എടുത്തിരുന്ന ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റുകള്‍ വളരെ എളുപ്പത്തില്‍ ലഭിക്കും. ഡോക്ടറെ കാണാന്‍ നേരത്തെ ആശുപത്രിയില്‍ പോയി ഇരിക്കാതെ നിശ്ചിത സമയത്ത് എത്തിച്ചേര്‍ന്നാല്‍ ഡോക്ടറെ കണ്ടു ചികിത്സ നേടാമെന്നാണ് സിവോട്ട് ആപ്പ് ഡെവലപ്പേഴ്സ് പറയുന്നത്.

ആപ്ലിക്കേഷനില്‍ ആശുപത്രി, ഡോക്ടറുടെ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. ഉപഭോക്താവിന് ആവശ്യമായ ആശുപത്രിയും ഡോക്ടറെയും സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷനും അപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്. സിവോട്ട് ആപ്പില്‍ തന്നെ അപ്പോയന്റ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ നോട്ടിഫിക്കേഷനായി കാണിക്കും. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കെയര്‍വെല്‍ ആശുപത്രി, മാലിക് ദീനാര്‍ ആശുപത്രി, മയ്യ ഐ ആന്‍ഡ് ഡെന്റല്‍ കെയര്‍, എപ്പിസ് കിഡ്‌നി സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (കിംസ്), നിലവില്‍ അപ്പോയ്ന്റ്‌മെന്റുകള്‍ ലഭ്യമാകുക. ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും സിവോട്ട് ആപ്പ് ലഭ്യമാണ്.


https://apps.apple.com/in/app/zivotte/id1536606293

https://play.google.com/store/apps/details?id=com.zivotte

Post a Comment

0 Comments

Top Post Ad

Below Post Ad