Type Here to Get Search Results !

Bottom Ad

അനുവദിച്ച ആംബുലന്‍സ് തിരിച്ചെടുത്തു: മുളിയാര്‍ സിഎച്ച്‌സിയില്‍ കോവിഡ് രോഗികള്‍ക്ക് ദുരിതം


ബോവിക്കാനം (www.evisionnews.co): മുളിയാര്‍ സിഎച്ച്‌സിയിലേക്ക് അടിയന്തിരമായി ആംബുലന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എന്നിവര്‍ക്ക് കത്തയച്ചു.

കോവിഡ് 19ന്റെ അതിവ്യാപന ഘട്ടത്തില്‍ ബ്ലോക്ക് ലെവല്‍ കണ്‍ട്രോള്‍ സെല്‍ കൂടിയാണ് മുളിയാര്‍ സി.എച്ച്.സി. നിത്യേന നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണ് അരനൂറ്റാണ്ടിന്റെ പഴക്ക മുള്ള ഈ സ്ഥാപനം. ആംബുലന്‍സ് സര്‍വീസ് ലഭ്യമല്ലാത്തത് ഇന്നത്തെ ഗുരുതരമായ പ്രത്യേക സാഹചര്യത്തില്‍ രോഗികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

മുളിയാര്‍ സിഎച്ച്‌സി കേന്ദ്രീകരിച്ച് ഒരു വര്‍ഷം മുമ്പ് 108 ആമ്പുലന്‍സ് അനുവദിച്ച് ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് തിരിച്ചെടുക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്ള മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആംബുലന്‍സ് പൂര്‍ണ സജ്ജവുമല്ല. സ്ഥിരം ഡ്രൈവറില്ലാത്ത അവസ്ഥയാണ്. ഇത് രോഗികള്‍ക്ക് ഉപയോഗിക്കണ മെങ്കില്‍ ഗ്രാമ പഞ്ചായത്തിന്റെയോ കലക്ടറുടെയോ അനുമതി നേടേണ്ട സ്ഥിതി രോഗികളെ പ്രതിസന്ധിയിലാക്കുന്നു.

ആയതിനാല്‍ മുളിയാര്‍ സിഎച്ച്‌സിയിലേക്ക് സ്ഥിരം ആംബുലന്‍സ് അനുവദിക്കാനും ഒഴിവുള്ള ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ നിയമനം നടത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad