Type Here to Get Search Results !

Bottom Ad

രാവണേശ്വരത്ത് വന്‍ മദ്യവേട്ട 2770 കുപ്പി കര്‍ണാടക മദ്യം പിടികൂടി


കാഞ്ഞങ്ങാട് (www.evisionnews.co): രാവണശ്വരം പെരളത്ത് കാഞ്ഞങ്ങാട് ഡിവൈഎസ്പി സജീഷ് വാഴളപ്പും സംഘവും നടത്തിയ റെയ്ഡില്‍ വന്‍ മദ്യ ശേഖരം പിടികൂടി. മൊത്ത വിതരണക്കാരനായ യുവാവ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കിട്ടിയ രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചക്ക് നടത്തിയ റെയ്ഡിലാണ് പെരളത്തെ ഉപയോഗശൂന്യമായ ബേക്കറി നിര്‍മാണശാലയുടെ അടുത്തുള്ള ഷെഡില്‍ നിന്ന് കര്‍ണാടക നിര്‍മിതമായ 180 മില്ലിയുടെ 2770 കുപ്പി മദ്യം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പെരളം സ്വദേശി പ്രദീഷ് (26)നെ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ജില്ലയുടെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് മദ്യം വിതരണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഹോസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനിലെ എസ്‌ഐമരായ ഗണേഷ്, വിജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രഭോഷ്‌കുമാര്‍, കമ്മല്‍കുമാര്‍, ജയറാം, സനൂപ്, ശ്രീജ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad