Type Here to Get Search Results !

Bottom Ad

'പ്രതിപക്ഷ നേതാവ് 24ന് സഭയിലുണ്ടാവും': കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണം: കെ. മുരളീധരന്‍


കേരളം (www.evisionnews.co): പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈമാസം 24ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും അതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പ്രതിപക്ഷ നേതാവ് നിയമം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് ആരെന്ന് എംഎല്‍എമാര്‍ പറയുമെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ സംഘടന തലത്തില്‍ മൊത്തം അഴിച്ചുപണി വേണം. തനിക്ക് ഒരു ചുമതലയും വേണ്ട. താന്‍ മാറി തരാന്‍ തയ്യാറാണ്. ഇക്കാര്യം നേതൃത്വതെ അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad