Type Here to Get Search Results !

Bottom Ad

പച്ചക്കറി എന്ന വ്യാജേന സ്‌കൂട്ടറില്‍ കടത്തിയ 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): പച്ചക്കറി എന്ന വ്യാജേന സ്‌കൂട്ടറില്‍ കടത്തിയ 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍ സമദാനി എന്ന കോബ്ര സമദാനി (27), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡ് ആയിഷ മന്‍സിലിലെ മുഹമ്മദ് സഫ്വാന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വിദ്യാനഗര്‍ ബിസി റോഡിന് സമീപം നടത്തി വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. ലോക് ഡൗണിന്റെ മറവില്‍ പച്ചക്കറി എന്ന വ്യാജേന കടത്തുകയായിരുന്നു കഞ്ചാവ്. കാസര്‍കോട് ഡിവൈഎസ്പി പി.പി. സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരി, എസ്ഐമാരായ നിബിന്‍ ജോയി, വിനോദ് കുമാര്‍, ഡാന്‍സാഫ് ടീമംഗങ്ങളായ എസ്.ഐ നാരായണന്‍ നായര്‍, എസ്.ഐ ബാലകൃഷ്ണന്‍ സി.കെ, എ.എസ്.ഐമാരായ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, സി.പി.ഒമാരായ ശിവകുമാര്‍ പി, രാജേഷ് എന്‍, ജിനേഷ്, നികേഷ് എം, ഷജീഷ് ജെ എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പത്തു ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടികൂടിയത്. സഫ് വാന്‍ കര്‍ണാടകയിലെ ഇരട്ടക്കൊലക്കേസിലെ പ്രതിയും സമദാനി വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങിയ കേലസുകളിലുള്‍പ്പടെ ഏഴോളം കേസുകളില്‍ പ്രതിയാണ്. ആന്ധ്രയില്‍ നിന്നും മംഗളൂരു വഴി ജില്ലയിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നതായി വിവരമുള്ളതായി പൊലീസ് പറഞ്ഞു.







Post a Comment

0 Comments

Top Post Ad

Below Post Ad