Type Here to Get Search Results !

Bottom Ad

ഇടതു മുന്നണിയെ പരസ്യമായി പിന്തുണച്ച് കാസര്‍കോട് എസ്‌ഐ; തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തു


കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് പരസ്യമായി സിപിഎമ്മിനെ പിന്തുണച്ച് കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ്. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്ററില്‍ തന്റെ ചിത്രം ചേര്‍ത്താണ് പോലീസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിരിക്കുന്നത്. ഇതിനെതിരെ അഡ്വ. ഷാജിദ് കമ്മാടം പരാതി ഉയര്‍ത്തിയതോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുകയാണ് കാസര്‍കോട് പോലീസ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നേരിട്ട് ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് അഡ്വ. ഷാജിദ് കമ്മാടം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം റപ്രസെന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്ട് 129 (3), 129 (2) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ഇത്തരമൊരു എഫ്.ഐ.ആര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad