Type Here to Get Search Results !

Bottom Ad

ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം പ്രശംസനീയം: ഹക്കീം കുന്നില്‍


ദുബൈ (www.evisionnews.co): നിര്‍ധരരും നിരാലംബരുമായ ആളുകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം കോവിഡ് കാലത്തും ഏറെ പ്രശംസനീയമാണെന്ന് കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി റിലീഫ് സംഗമത്തിന്റെ ബ്രൗഷര്‍ വാണിജ്യ പ്രമുഖനും ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായ ഇഖ്ബാല്‍ മാര്‍കോനിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകേരളത്തില്‍ പാവങ്ങളുടെ അത്താണിയായി നിലകൊള്ളുകയും തുളുനാടിന്റെ മണ്ണില്‍ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനമായതിനാല്‍ അതിനു മേന്മ വര്‍ധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ദുബൈ അല്‍തവാറിലെ ഇസിഎച്ച് സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ വേദി വൈസ് ചെയര്‍മാന്‍ നാസര്‍ മുട്ടം അധ്യക്ഷത വഹിച്ചു. സയ്യദ് ഹൈദ്രോസി തങ്ങള്‍ അഡ്വ. ഇബ്രാഹിം ഖലീല്‍, അഡ്വ. ആഷിഖ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ബഷീര്‍ പള്ളിക്കര, നൗഷാദ് കന്യപ്പാടി, ഷബീര്‍ കീഴൂര്‍, ഇസിഎച്ച് അംഗങ്ങങ്ങളായ ഫാരിസ്, ആദില്‍, അഫ്‌നാസ്, താജുദ്ധീന്‍, സാബിത്, ഷാഹുല്‍ തങ്ങള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad