Type Here to Get Search Results !

Bottom Ad

പ്രതികൂല കാലാവസ്ഥ: ദുബൈയില്‍ നിന്നും മംഗളൂരുവിലേക്ക് വന്ന എയര്‍ ഇന്ത്യാവിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു


മംഗളൂരു (www.evisionnews.co): ദുബൈയില്‍ നിന്നും യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യാവിമാനത്തിന് ഇടിയും മിന്നലും മൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം മംഗളൂരുവില്‍ ഇറങ്ങാനായില്ല. ഇതേ തുടര്‍ന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ദുബൈ- മംഗളൂരു എയര്‍ ഇന്ത്യ വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ന് 118 യാത്രക്കാരുമായി മംഗളൂരുവിലെ ബജ്പെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

എന്നാല്‍ മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നല്‍ ശക്തമായത് വിമാനം ഇറങ്ങുന്നതിന് തടസമായി. തുടര്‍ന്ന് വിമാനം കൊച്ചി എയര്‍പോര്‍ട്ടിലെത്തി ലാന്റ് ചെയ്യുകയായിരുന്നു. മംഗളൂരുവില്‍ കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യുകയാണ്. തീരദേശ കര്‍ണാടകയില്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 16 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad