Type Here to Get Search Results !

Bottom Ad

മാസങ്ങള്‍ക്ക് ശേഷം 200 കടന്ന് കോവിഡ്: കാസര്‍കോട് ജില്ലയില്‍ രോഗികള്‍ കൂടുന്നു


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ 234 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 149 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 1914 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 33580 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31346 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 8545 പേരും സ്ഥാപനങ്ങളില്‍ 475 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9020 പേരാണ്. പുതിയതായി 628 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1278 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 684 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 526 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 116 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 149 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad