കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ അക്ഷരാര്‍ത്ഥത്തില്‍ ദേലംബാടിയുടെ മനസ് കീഴടക്കി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ കാണാന്‍ ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചും പ്രചരണ കേന്ദ്രങ്ങളിലെത്തി. രാവിലെ പള്ളഞ്ചിയില്‍ നിന്നും ആരംഭിച്ച പ്രചരണ പരിപാടി ബളവന്തടുക്ക, പാണ്ടി, അഡൂര്‍, പരപ്പ, ദേലംപാടി, കൊറ്റുംബ, പള്ളങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രചരണത്തിനു ശേഷം ദേവറടുക്കയില്‍ സമാപിച്ചു.
യുഡിഎഫ് നേതാക്കളായ ഹക്കീം കുന്നില്‍, ബലരാമന്‍ നമ്പ്യാര്‍, വിനോദ് കുമാര്‍ പളളയില്‍, ജയിംസ്, പിബി ഷഫീഖ്, ബാബുരാജ് .എബി ഷാഫി, ഇന്‍കപ്പ ഗൗഡ, പ്രദീപ് റായ്, ഗോപാലന്‍ മണിയാണി, അബ്ദുള്ള, മഹാലിങ്ക മണിയാണി, സതീഷന്‍ അഡൂര്‍, സിറാജ്, ബാലകൃഷ്ണ ഗൗഡ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു
ദേലമ്പാടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി ബാലകൃഷ്ണന്‍ പെരിയ
4/
5
Oleh
evisionnews