Type Here to Get Search Results !

Bottom Ad

കെഎംസിസി ബേവിഞ്ച സോണ്‍ റംസാന്‍ റിലീഫ് ഉദ്ഘടനം ചെയ്തു


കാസര്‍കോട് (www.evisionnews.co): കെഎംസിസി ബേവിഞ്ച സോണ്‍ രൂപീകരിച്ചതിന് ശേഷം ആദ്യത്തെ റിലീഫ് പ്രവര്‍ത്തനം റംസാന്‍ ഒന്നിന് ബേവിഞ്ച ബാഫഖി തങ്ങള്‍ സൗദത്തില്‍ നടന്ന ചടങ്ങില്‍ സൗദി സെന്‍ട്രല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. സീനിയര്‍ നേതാവ് എംകെ ജലീല്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഇബ്രാഹിം ബികെ സ്വാഗതം പറഞ്ഞു. ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി മുഖ്യപ്രഭാഷണം നടത്തി.

കുവൈറ്റ് കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് കബീര്‍ തളങ്കര, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദരിയ, ദുബൈ കെഎംസിസി സ്ഥാപക ജനറല്‍ സെക്രെട്ടറി ബേവിഞ്ച അബ്ദുല്ല, പ്രവാസി ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ചോപ്പാലം അബ്ദുല്‍ കാദര്‍ ഹാജി, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎം അബ്ബാസ്, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രെട്ടറി ഹാരിസ് ദിടുപ്പ, എസ്ടിയു നേതാവ് അബ്ദുല്‍ കാദര്‍ അകല്‍പ്പടി, വാര്‍ഡ് മെമ്പര്‍ സത്താര്‍ പള്ളിയാന്‍, 16-ാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സമീര്‍ ടിഎം പ്രസംഗിച്ചു.

മുഹമ്മദ് കുഞ്ഞി കടവത്ത് വൈറ്റ് ഗാര്‍ഡ് ക്യപ്റ്റന്‍ ഗഫൂര്‍ ബേവിഞ്ച, കിദാസ് ഉപദേശക സമിതി അങ്കം സിഎച്ച് അഹമ്മദ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ സിറാജ്, അംഗങ്ങളായ ഹാരിസ് ബികെ സകരിയ, അശ്രഫ് എളിഞ്ചികയും കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫ്, എസ്ടിയുവിന്റേയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ട്രഷര്‍ അബ്ദുല്‍ റഹിമാന്‍ വടക്കേക്കര നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad