Type Here to Get Search Results !

Bottom Ad

പിടിവിടാതെ കോവിഡ്: ഇന്ന് 701 പേര്‍ക്ക് രോഗം: ജില്ലയില്‍ രോഗ ബാധിതര്‍ 40,000 കടന്നു


കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം പതിനാല് മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ രോഗബാധിതര്‍ നാല്‍പതിനായിരം കടന്നു. ഇന്ന് 701 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40295 ആയി. ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് ജില്ലയില്‍ ആദ്യമായി പോസിറ്റീവ് സ്ഥിരികരിച്ചത്. രണ്ടാംഘട്ടത്തില്‍ 178 പേര്‍ക്ക് രോഗം ബാധിച്ചു. ഒക്ടോബറോടെ രോഗബാധിതര്‍ 15,000ത്തിലെത്തി.

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ 800വരെ പ്രതിദിന പോസിറ്റീവ് എത്തി. പത്തുദിവസത്തിനകം ആറായിരത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 5917 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്ന് ചികിത്സയിലുണ്ടായിരുന്ന 570 പേര്‍ കോവിഡ് നെഗറ്റീവായി. 34035 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 9699 പേരും സ്ഥാപനങ്ങളില്‍ 742 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10441 പേരാണ്. പുതിയതായി 805 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4178 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1720 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad