Type Here to Get Search Results !

Bottom Ad

പ്രതിശ്രുത വധു കല്യാണത്തിന് ഒരുക്കിവെച്ച പത്തു പവന്‍ സ്വര്‍ണവുമായി കാമുകനൊപ്പം നാടുവിട്ടു


കാസര്‍കോട് (www.evisionnews.co): പ്രതിശ്രുത വധു കല്യാണത്തിന് തയാറാക്കിയ 10 പവന്‍ സ്വര്‍ണാഭരണവുമായി മുങ്ങി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കല്‍ വീട്ടില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലിയാണ് (21) നാടുവിട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സുഹൃത്തിനെ കാണാനുണ്ടന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിറ്റും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പിന്നീട് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് അഞ്ജലിക്ക് വിവാഹത്തിനായി വാങ്ങി വെച്ച 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലന്ന് അറിഞ്ഞത്. തുടര്‍ന്ന് പിതാവ് അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. ഈമാസം 25ന് ഉദുമയിലെ ഒരു യുവാവുമായാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. കൊളത്തൂര്‍ സ്വദേശിയായ യുവാവിനോടപ്പം അഞ്ജലി ഒളിച്ചോടിയതായി പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad