Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവായ ഭാര്യയ്‌ക്കൊപ്പം; വീണ്ടും വിവാദം


കേരളം (www.evisionnews.co): കോവിഡ് രോഗമുക്തി നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുള്‍പ്പെടെ അദ്ദേഹം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചുമകന്‍, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തുകയും ചെയ്തു.

കോവിഡ് പോസിറ്റീവായി 10ാം ദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രില്‍ 4 മുതല്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം കൂടുതല്‍ വിവാദമായി. ഏപ്രില്‍ നാലിനു ധര്‍മടത്തു മുഖ്യമന്ത്രി നടത്തിയ റോഡ്‌ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ ആറിനു വോട്ട് ചെയ്യുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തു. ഏപ്രില്‍ എട്ടിനാണ് കോവിഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയതും. ഇതനുസരിച്ച് 18നാണ് അടുത്ത പരിശോധന വേണ്ടിയിരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad